Connect with us

International

കാണാതായ മലേഷ്യന്‍ കപ്പല്‍ കണ്ടെത്തി; ഇന്ത്യക്കാര്‍ സുരക്ഷിതര്‍

Published

|

Last Updated

ക്വാലാലംപൂര്‍: നാല് ഇന്ത്യക്കാരടക്കം 14 ജീവനക്കാരുമായി പോകവെ കാണാതായ മലേഷ്യന്‍ കപ്പല്‍ കണ്ടെത്തി. കപ്പലിലുള്ള നാല് ഇന്ത്യക്കാരും സുരക്ഷിതരാണ്. മലേഷ്യന്‍ മാരിടൈം എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സിയുടെ സാരാവാക്ക് സംസ്ഥാന കമാന്‍ഡറായ ഇസ്മാഈല്‍ ബുജാങ്ങാണ് കപ്പല്‍ കണ്ടെത്തിയതായി അറിയിച്ചത്.

കപ്പലിന്റെ തിരോധാനത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മിരി തുറമുഖത്ത് നിന്ന് 25 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കപ്പല്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. കപ്പല്‍ തുറമുഖത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

ഇരുമ്പയിരുള്‍പ്പെടെയുള്ള ചരക്കുകളുമായി മലേഷ്യയിലെ സാറാവാക്കിലേക്ക് പോകവെ സെപ്റ്റംബര്‍ മൂന്നിനാണ് കപ്പലുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. കടല്‍ക്കൊള്ളക്കാരുടെ സ്വാധീന മേഖലയായ ദക്ഷിണ ചൈനാക്കടലില്‍വച്ചാണ് കപ്പല്‍ കാണാതായത്. കപ്പലിനെക്കുറിച്ച് ഒരാഴ്ചയായിട്ടും വിവരങ്ങളൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് ഇന്നലെത്തന്നെ മലേഷ്യന്‍ നാവിക സേന അന്വേഷണം ആരംഭിച്ചിരുന്നു. കപ്പല്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയാതെന്നാണ് കരുതിയിരുന്നത്.