ജെ മഞ്ജുള ഡി ആര്‍ ഡി ഒ ഡയക്ടര്‍ ജനറല്‍

Posted on: September 10, 2015 6:37 pm | Last updated: September 10, 2015 at 6:37 pm
SHARE

j manjulaന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി ആര്‍ ഡി ഒ ഡയരക്ടര്‍ ജനറലായി ജെ മഞ്ജുളയെ നിയമിച്ചു. ഈ പദവിയിലെത്തുന്ന ആദ്യത്തെ വനിതയമാണ് മഞ്ജുള. ഡി ആര്‍ ഡി ഒയുടെ കീഴിലുള്ള ഡിഫന്‍സ് ഏവിയോണിക്‌സ് റിസര്‍ച്ച് എസ്റ്റാബ്ലിഷ്‌മെന്റിന്റെ മേധാവിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു മഞ്ജുള.

കര, വ്യോമ, നാവിക സേനയില്‍ ഉള്‍പ്പെടുത്തിയ റെസ്‌പോണ്‍സീവ് ജാമ്മറുകള്‍, കണ്‍ട്രോള്‍ സോഫ്റ്റ്‌വെയര്‍ തുടങ്ങിയവ മഞ്ജുള രൂപകല്‍പന ചെയ്തവയാണ്. 1962 ല്‍ ആന്ധ്രയിലെ നെല്ലൂരില്‍ ജനിച്ച മഞ്ജുള 1987 ലാണ് ഡി ആര്‍ ഡി ഒയില്‍ ചേരുന്നത്. ഇന്റഗ്രേറ്റഡ് ഇലക്‌ട്രോണിക് വാര്‍ഫയര്‍ മേഖലയില്‍ ഹൈദരബാദിലെ ഡിഫന്‍സ് ഇലക്‌ട്രോണിക്‌സ് റിസര്‍ച്ച് ലബോറട്ടറിയിലായിരുന്നു 26 വര്‍ഷമായി ജെ മഞ്ജുള സേവനം അനുഷ്ഠിച്ചുവന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here