മാള്‍ ഓഫ് ദി വേള്‍ഡ് നിര്‍മിക്കാന്‍ 2500 കോടി

Posted on: September 10, 2015 6:17 pm | Last updated: September 10, 2015 at 6:17 pm

mall of the worldദുബൈ: മാള്‍ ഓഫ് ദി വേള്‍ഡ് നിര്‍മിക്കാന്‍ 2500 കോടി വേണ്ടിവരുമെന്ന് സുഫൂഹ് ഡവലപ്‌മെന്റ് ചീഫ് ഓപറേറ്റിംഗ് ഓഫീസര്‍ മോര്‍ഗാന്‍ പാര്‍ക്കര്‍ പറഞ്ഞു. ദുബൈ ഹോള്‍ഡിംഗിന്റെ കീഴിലുള്ളതാണ് സുഫൂഹ് ഡവലപ്‌മെന്റ്. മാള്‍ ഓഫ് ദി വേള്‍ഡിന്റെ നിര്‍മാണ മേല്‍നോട്ടം ഈ കമ്പനിക്കാണ്. 50 വര്‍ഷത്തെ ആവശ്യങ്ങള്‍ മുന്‍കൂട്ടി കണ്ടുകൊണ്ടാണ് മാള്‍ ഓഫ് ദി വേള്‍ഡ് വിഭാവനം ചെയ്തിരിക്കുന്നത്.
ഇത് ദുബൈയെ സംബന്ധിച്ചിടത്തോളം ഭാവിയിലെ നഗരമായിരിക്കും. ഇതിന് വേണ്ട സ്ഥലം കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. ദുബൈ പോലീസ് അക്കാഡമിയുടെ കയ്യിലുള്ള സ്ഥലം മാള്‍ ഓഫ് ദി വേള്‍ഡിനുവേണ്ടി പരിഗണിക്കുന്നുണ്ട്.
ലോകത്തിലെ തന്നെ മികച്ച വിനോദ സഞ്ചാര കേന്ദ്രമായി ഇത് മാറും. അതു കൊണ്ടുതന്നെ ഗതാഗതക്കുരുക്കു ഒഴിവാക്കാന്‍ അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്തും. ഇവിടെ അതാത് കാലത്തെ കാലാവസ്ഥക്ക് അനുയോജ്യമായ രീതിയില്‍ താപനില ഉയര്‍ത്തുകയും കൂട്ടുകയും ചെയ്യുന്ന സംവിധാനം ഉണ്ടായിരിക്കും. ഒന്നര വര്‍ഷത്തിനകം നിര്‍മാണം ആരംഭിക്കും. 80 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ഇവിടെ ഷോപ്പിംഗ് മാള്‍ പണിയുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ തീം പാര്‍ക്ക് ഇവിടെയായിരിക്കും. 20,000 മുറികളുള്ള ഹോട്ടലുകളുണ്ടാകും, അദ്ദേഹം വ്യക്തമാക്കി.