രഞ്ജിനി ഹരിദാസിന്റെ വീട്ടില്‍ പട്ടിപ്പാട്ട് നടത്തുമെന്ന് ഗായകന്‍ നസീര്‍

Posted on: September 10, 2015 12:26 pm | Last updated: September 10, 2015 at 12:26 pm
SHARE

TV06NAZEER_1829631eതൃശൂര്‍: മനുഷ്യ ജീവന് ഭീഷണി ഉണര്‍ത്തുന്ന തെരുവ് പട്ടികളെ പിന്തുണയ്ക്കുന്ന രഞ്ജിനി ഹരിദാസിന്റെയും കേന്ദ്രമന്ത്രി മേനകാ ഗാന്ധിയുടെയും വീട്ടിലെത്തി പട്ടിപ്പാട്ട് നടത്തുമെന്ന് ഗായകന്‍ തൃശൂര്‍ നസീര്‍. തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ പിഞ്ചു കുഞ്ഞുങ്ങളടക്കം പരിക്കേറ്റ് മനംനൊന്താണ് ഇത്തരത്തിലൊരു പ്രതിഷേധത്തിന് തയ്യാറെടുക്കുന്നതെന്ന് തൃശൂര്‍ നസീര്‍ പറഞ്ഞു. രഞ്ജിനി ഹരിദാസിന്റെ വീട്ടില്‍ പട്ടികളുമായെത്തി പാട്ടുപാടി പ്രതിഷേധിക്കാനാണ് തീരുമാനം. ഇതിന് മുന്നോടിയായി ഈ മാസം 13ന് ഹൈക്കോടതി ജംങ്ഷനില്‍ കലാപരിപാടികള്‍ അവതരിപ്പിച്ച് പ്രതിഷേധം അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തെരുവ് നായ്ക്കള്‍ കുട്ടികളെ ആക്രമിക്കുന്നത് ഈയിടെയായി വര്‍ധിക്കുകയാണ്. ഇതിനെതിരെ അധികൃതര്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെയാണ് ഗായകന്‍ തൃശൂര്‍ നസീര്‍ പ്രതിഷേവുമായി രംഗത്തെത്തിയത്.