തൃശൂരിലെ എടിഎമ്മിലെ കവര്‍ച്ച: ഏജന്‍സിയുടേത് ഗുരുതര വീഴ്ചയെന്നു പോലീസ്

Posted on: September 10, 2015 10:41 am | Last updated: September 11, 2015 at 12:41 am
SHARE

sbiതൃശൂര്‍: കൊക്കാലെ വെളിയന്നൂരിലെ എടിഎം കൗണ്ടറില്‍ നിന്നു പണം മോഷണം പോയ സംഭവത്തില്‍ പണം നിക്ഷേപിക്കുന്ന ഏജന്‍സിയുടേതു ഗുരുതര വീഴ്ചയെന്നു പോലീസ്. രണ്ടു പേര്‍ മാത്രം അറിയേണ്ട രഹസ്യ കോഡ് 12 പേര്‍ക്കു കൈമാറിയതായും നിശ്ചിത ഇടവേളകളില്‍ രഹസ്യ കോഡ് പുതുക്കുന്നതില്‍ ഏജന്‍സിക്കു വീഴ്ചപറ്റിയതായും പോലീസ് കണ്ടെത്തി. രഹസ്യ കോഡ് അറിയാവുന്നവരെ കേന്ദ്രീകരിച്ചാണ് അന്വേഷണമെന്നും പോലീസ് പറഞ്ഞു.

വെളിയന്നൂര്‍ ക്ഷേത്രത്തിനു സമീപമുള്ള സ്റ്റേറ്റ് ബാങ്ക് എടിഎമ്മിലാണു വന്‍ കവര്‍ച്ച നടന്നത്. 26 ലക്ഷം രൂപയാണു നഷ്ടപ്പെട്ടത്. പണം വച്ചിരുന്ന ട്രേയടക്കമാണു കാണാതായിരുന്നത്. ഈ മാസം രണ്ടാം തീയതി രാത്രിയാണു കവര്‍ച്ച നടന്നിരിക്കാന്‍ സാധ്യതയെന്നാണു പോലീസ് കരുതുന്നത്.