സ്വര്‍ണമാല പിടിച്ചു പറിച്ച കേസിലെ പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു

Posted on: September 10, 2015 10:02 am | Last updated: September 10, 2015 at 10:02 am

നിലമ്പൂര്‍: സ്വര്‍ണമാല പിടിച്ച് പറിച്ച കേസിലെ പ്രതിയുടെ രേഖാചിത്രം പോലീസ് പുറത്തു വിട്ടു. ഈ മാസം ഒന്നിന് ഉച്ചക്ക് രണ്ടരയോടെ വല്ലപ്പുഴ-മുമ്മുള്ളി റോഡില്‍ വെച്ച് സുഭദ്ര എന്ന വീട്ടമ്മയുടെ അഞ്ചുപവന്‍ സ്വര്‍ണ മാലയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം പിടിച്ചു പറിച്ചത്. ബൈക്കിന്റെ പിറകിലിരുന്ന ആളിന്റെ തൊപ്പി താഴെ വീണത് എടുത്തു കൊടുക്കാന്‍ ശ്രമിക്കുന്നതിനിടെ സുഭദ്രയുടെ കഴുത്തിലെ മാല പൊട്ടിച്ചെടുക്കുകയായിരുന്നു. സുഭദ്ര നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഹെല്‍മറ്റ് ധരിക്കാത്ത പിറകിലിരുന്ന പ്രതിയുടെ രേഖാചിത്രം പോലീസ് തയ്യാറാക്കിയത്. തേഞ്ഞിപ്പലം സ്‌റ്റേഷനിലെ എ എസ് ഐ സന്തോഷ് പൂതേരിയാണ് രേഖാചിത്രം തയ്യാറാക്കിയത്. എസ് ഐ സുനില്‍ പുളിക്കലിന്റെ നേതൃത്വത്തില്‍ കേസന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട.