വെള്ളാപ്പള്ളിയെ വിമര്‍ശിച്ച് വീണ്ടും വി എസ്

Posted on: September 9, 2015 7:51 pm | Last updated: September 10, 2015 at 12:12 am

vs achuthanandanതിരുവനന്തപുരം: എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ശ്രീനാരായണ ഗുരുവിനെ സങ്കുചിത ജാതി ചിന്തകളുടെ ഇത്തിരി വെട്ടത്തില്‍ ഒതുക്കാനാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നതെന്ന് വി എസ് പറഞ്ഞു. മഹാമന്ത്രങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ കെട്ട നീതിയുമായി കൂട്ടിക്കെട്ടുകയാണ്. ഗുരുവിനെതിരെ വാളോങ്ങിയവരുടെ പിന്‍മുറക്കാരാണ് സംഘപരിവാര്‍. എസ് എന്‍ ഡി പി അവരെ മച്ചമ്പിമാരാക്കുകയാണെന്നും വി എസ് കൂട്ടിച്ചേര്‍ത്തു.