നോക്കിയ 105 പരിഷ്‌കരിച്ച മോഡല്‍ വിപണിയില്‍

Posted on: September 9, 2015 7:22 pm | Last updated: September 9, 2015 at 7:22 pm

nokia 105നോക്കിയയുടെ ജനപ്രിയ മോഡലായ 105ന്റെ പരിഷ്‌കരിച്ച മോഡല്‍ മൈക്രോസോഫ്റ്റ് വിപണിയിലിറക്കി. ഇരട്ട സിം ഉപയോഗിക്കാവുന്നതാണ് പുതിയ മോഡല്‍. 1419 രൂപയാണ് പുതിയ മോഡലിന്റെ വില.

മികച്ച ബാറ്ററി ബാക്കപ്പ് ആണ് പുതിയ മോഡലിന്റെ പ്രത്യേകത. പഴയ മോഡലിനെക്കാള്‍ നീളവും വീതിയും കൂടുതലുണ്ട്. എന്നാല്‍ കനം കുറവാണ്. 800 എം എ എച്ച ബാറ്ററിയാണ് ഫോണില്‍ ഉപയോഗിക്കുന്നത്. ഇതിന് ഒറ്റ ചാര്‍ജിംഗില്‍ 15 മണിക്കൂര്‍ വരെ ടോക്ക് ടൈം നല്‍കാനാവും.