150 സി സി കരുത്തുള്ള വെസ്പ സ്‌കൂട്ടര്‍ വിപണിയില്‍

Posted on: September 9, 2015 7:06 pm | Last updated: September 9, 2015 at 7:06 pm

vespaമുംബൈ: ഇറ്റാലിയന്‍ കമ്പനി പിയാജ്യോ 150 സി സി കരുത്തുള്ള പുതിയ വെസ്പ സ്‌കൂട്ടര്‍ പുറത്തിറക്കി. എസ് എക്‌സ് എല്‍, വി എക്‌സ് എല്‍ എന്നീ പുതിയ മോഡലുകള്‍ക്ക് 125 സി സി വകഭേദവും ലഭ്യമാണ്.

150 സി സി എഞ്ചിന് 11.5 ബി എച്ച് പി കരുത്തുണ്ട്. സിംഗിള്‍ പീസ് മോണോകോക്ക് സ്റ്റീല്‍ ബോഡിയുള്ള ഗിയര്‍ലെസ് സ്‌കൂട്ടറിന് ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, 11 ഇഞ്ച് ഫ്രണ്ട് അലോയ് വീല്‍, ട്യൂബ്‌ലെസ് ടയറുകള്‍, ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക് എന്നിവയുമുണ്ട്. എസ് എക്‌സ് എല്ലിന് ചതുരത്തിലുള്ള ഹെഡ്‌ലാംപും വി എക്‌സ് എല്ലിന് വട്ടത്തിലുള്ള ഹെഡ്‌ലാംപുമാണുള്ളത്.