ഹരിയാനയില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിദ്യാഭ്യാസ യോഗ്യത നിശ്ചയിച്ചു

Posted on: September 8, 2015 1:50 pm | Last updated: September 9, 2015 at 6:19 pm

haryana mapചണ്ഡീഗഢ്: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ഹരിയാനയില്‍ വിദ്യാഭ്യാസ യോഗ്യത നിര്‍ബന്ധമാക്കി. ഇന്നലെയാണ് ഹരിയാന നിയമസഭ മിനിമം വിദ്യാഭ്യാസ യോഗ്യ നിശ്ചയിച്ചുകൊണ്ടുള്ള ബില്‍ പാസാക്കിയത്. കോണ്‍ഗ്രസിന്റേയും ഐഎന്‍എല്‍ഡിയുടേയും എതിര്‍പ്പ് മറികടന്നാണ് ബിജെപി സര്‍ക്കാര്‍ ബില്‍ പാസാക്കിയത്.
ജനറല്‍ വിഭാഗത്തിന് മെട്രിക്കുലേഷനും ജനറല്‍ വിഭാഗത്തിലെ സ്ത്രീകള്‍ക്കും സംവരണ വിഭാഗത്തിനും എട്ടാം ക്ലാസുമാണ് വിദ്യാഭ്യാസ യോഗ്യതയായി നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ സംവരണ വിഭാഗത്തിലെ സ്ത്രീകള്‍ക്ക് അഞ്ചാം ക്ലാസ് വിജയിച്ചാല്‍ മതി.

പഞ്ചായത്ത് തലത്തില്‍ മത്സരിക്കുന്നതിന് വിദ്യാഭ്യാസ യോഗ്യത നിശ്ചയിക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് ഹരിയാന. നേരത്തെ രാജസ്ഥാനും വിദ്യാഭ്യാസ യോഗ്യത നിശ്ചയിച്ചിരുന്നു.