Connect with us

National

ആസാം വെള്ളത്തില്‍; 15 മരണം; 15 ലക്ഷത്തിലേറെ ദുരിത ബാധിതര്‍

Published

|

Last Updated

ഗുവാഹത്തി: കനത്ത മഴയെത്തുടര്‍ന്ന് ആസാമില്‍ വന്‍ വെള്ളപ്പൊക്കം. 15 ലക്ഷത്തിലേറെ ജനങ്ങളെ ബാധിച്ച വെള്ളപ്പൊക്കത്തില്‍ ഒരാഴ്ചയ്ക്കിടെ 15 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. രണ്ട് ലക്ഷത്തോളെ പേരെ അഭയാര്‍ത്ഥി ക്യാമ്പുകളിലേക്ക് മാറ്റി. 300 ലധികം ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്.
ദിവസങ്ങളായി തുടരുന്ന കനത്ത മണ്‍സൂണ്‍ മഴയെത്തുടര്‍ന്ന് ബ്രഹ്മപുത്ര അടക്കമുള്ള നദികള്‍ കരകവിഞ്ഞൊഴുകിയതാണ് ദുരിതകാരണം. ദുരിതാശ്വാസ നടപടികള്‍ സംസ്ഥാനത്തിന് മാത്രം താങ്ങാനാകില്ലെന്നും കേന്ദ്ര സഹായം അഭ്യര്‍ത്ഥിച്ചതായും ആസാം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയി അറിയിച്ചു. 27ല്‍ 20 ജില്ലകളേയും വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്. ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായതോടെ ഒരു ലക്ഷത്തിലേറെ കൃഷിയിടങ്ങള്‍ നശിച്ചു.

asam

Latest