Connect with us

Kerala

തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത മാസം തന്നെ നടത്തണമെന്ന് കോടിയേരി

Published

|

Last Updated

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്ത മാസം തന്നെ നടത്തണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പെരുമാറ്റച്ചട്ടം നാളെ തന്നെ നിലവില്‍ വരണം. തദ്ദേശ ഭരണസ്ഥാപനങ്ങളുടെ കാലാവധി കഴിഞ്ഞ് അഡ്മിനിസ്‌ട്രേറ്റീവ് ഭരണം കൊണ്ടുവന്ന് തിരഞ്ഞെടുപ്പില്‍ സ്വാധീനിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നും കോടിയേരി പറഞ്ഞു.

ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ബാലസംഘത്തിന്റെ നേതൃത്വത്തിലുള്ള ഓണാഘോഷത്തിന്റെ സമാപനമാണ് നടത്തിയത്. അല്ലാതെ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചിട്ടില്ലെന്നും കോടിയേരി പറഞ്ഞു. ജന്മാഷ്ടമി പരിപാടികള്‍ നടത്തേണ്ടത് അമ്പലങ്ങളിലാണ്. അതിനു പകരം ശ്രീകൃഷ്ണ വേഷം കെട്ടി കുട്ടികളെ തെരുവില്‍ ഇറക്കുകയാണ്. ആ ദിവസം മറ്റാരും പരിപാടികളുമായി റോഡിലിറങ്ങാതെ ദിവസം മുഴുവനായി കൃഷ്ണന് വിട്ടുകൊടുക്കണമെന്ന് പറയുന്നത് ഫാസിസ്റ്റ് സമീപനമാണ്.

ബാലസംഘം നടത്തിയ ഏതെങ്കിലും ഘോഷയാത്രയില്‍ കൃഷ്ണ വേഷം കെട്ടിയിട്ടുണ്ടോ എന്നത് അംഗീകരിച്ചിട്ടില്ല. ഇന്ന വേഷം കെട്ടണമെന്ന് നിര്‍ദേശം കൊടുത്തിട്ടുമില്ല അദ്ദേഹം പറഞ്ഞു.

ശ്രീകൃഷ്ണനെ ബി ജെ പി നേതാവായി അവരോധിക്കാനാണ് ആര്‍ എസ് എസും ബി ജെ പിയും ശ്രമം നടത്തുന്നത്. ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര സി പി എം വിരുദ്ധ പ്രചാരണമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കോടിയേരി പറഞ്ഞു.

Latest