ട്രെയിനില്‍ പീഡന ശ്രമം: യുവാവ് അറസ്റ്റില്‍

Posted on: September 6, 2015 12:00 pm | Last updated: September 8, 2015 at 12:15 am
SHARE

stop rapeകോട്ടയം: ട്രെയിനില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന മെയില്‍ എക്‌സ്പ്രസിലാണ് സംഭവം. കോഴിക്കോട് സ്വദേശിയായ റെമീസ് ആണ് പിടിയിലായത്.

രാവിലെ ഏഴരയോടെയാണ് സംഭവം. ട്രെയിന്‍ കോട്ടയത്തെത്തിയപ്പോഴാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസും മറ്റു യാത്രക്കാരും ചേര്‍ന്ന് റമീസിനെ പിടികൂടുകയായിരുന്നു.