ആലപ്പുഴയില്‍ ഡി വൈ എഫ് ഐ-ആര്‍ എസ് എസ് സംഘര്‍ഷം

Posted on: September 6, 2015 11:13 am | Last updated: September 8, 2015 at 10:54 am

rss-dyfi clashനൂറനാട്: ആലപ്പുഴ ജില്ലയിലെ ചാരുംമൂട്ടില്‍ ആര്‍ എസ് എസ്-ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഡി വൈ എഫ് ഐ ചാരുംമൂട് ബ്ലോക്ക് സെക്രട്ടറി കൃഷ്ണനിവാസില്‍ വിനോദിന്റെ കാര്‍ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ കത്തിച്ചു. ഞായറാഴ്ച പുലര്‍ച്ചെയാണു സംഭവം നടന്നത്. വീടിന്റെ ജനല്‍ ചില്ലുകള്‍ ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്.

ഒരു ഡി വൈ എഫ് ഐ പ്രവര്‍ത്തകന് വെട്ടേറ്റു. സംഘര്‍ഷത്തില്‍ രണ്ട് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റിട്ടുണ്ട്. ഇവരെ ഇടപ്പോണിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് സി പി എം ഞായറാഴ്ച ഉച്ച മുതല്‍ പാലമേല്‍ പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിക്കും.

ശനിയാഴ്ച രാത്രി യുവമോര്‍ച്ചാ ജില്ലാ നേതാവ് അനില്‍കുമാറിനു നൂറനാട് പള്ളിമുക്കിനു സമീപം വെട്ടേറ്റിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്. വന്‍ പോലീസ് സന്നാഹം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.