Connect with us

Malappuram

സ്വകാര്യ ബസുകളില്‍ നിരീക്ഷണ ക്യാമറ; പദ്ധതി പാളി

Published

|

Last Updated

കോട്ടക്കല്‍: സ്വകാര്യ ബസുകളില്‍ നിരീക്ഷണ ക്യാമറ സ്ഥാപിക്കുന്ന നടപടി എങ്ങുമെത്തിയില്ല. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ജില്ലയില്‍ പദ്ധതി തുടങ്ങിയത്. സ്ത്രീകളെ ചൂഷണം ചെയ്യല്‍, പോക്കറ്റടി കണ്ടെത്തല്‍, യാത്രക്കാരോടും ബസ് ജീവനക്കാരോടും അപമര്യാദയായി പെരുമാറല്‍ തുടങ്ങിയവ നിരീക്ഷിക്കുന്നതിനാണ് പദ്ധതി തുടങ്ങിയത്. കോട്ടക്കലില്‍ ഇതിന്റെ ജില്ലാ തല ഉദ്ഘാടനവും നടത്തി. ചങ്കുവെട്ടിയിലെ സ്വകാര്യ ഏജന്‍സിയാണ് ഇതിന്റെ സാങ്കേതിക നടപടികള്‍ തീര്‍ത്തത്. ക്യാമറയിലെ ഓരോ ദിവസത്തേയും രംഗങ്ങള്‍ പോലീസിന് കൈമാറുമെന്നായിരുന്നു പ്രഖ്യാപനം. ബസ് ഉടമ സംഘടനയുടെ ജില്ലാ കാര്യ ദര്‍ശിയുടെ ബസില്‍ തന്നെയാണ് ആദ്യം ക്യാമറ പരീക്ഷിച്ചിരുന്നത്. ഉദ്ഘാടന ദിവസം മാത്രമാണ് ക്യാമറ പ്രവര്‍ത്തിച്ചത്. അന്നെ ദിവസത്തെ രംഗങ്ങള്‍ പോലീസിന് കൈമാറിയിരുന്നു. എന്നാല്‍ തുടര്‍ നടപടികള്‍ പിന്നീടുണ്ടായില്ല. ഇത് മുഴുവന്‍ സ്വകാര്യ ബസുകളിലേക്കും വ്യാപിപ്പിക്കാന്‍ പദ്ധതിയുണ്ടായിരുന്നു. പോലീസിന്റെ ഭാഗത്ത് നിന്നും അനുകൂല നിലപാടുണ്ടാകാതിരുന്നതാണ് പദ്ധതി നടക്കാതെ പോയത്. ഉദ്ഘാടന ദിവസം സ്ഥാപിച്ച ക്യാമറ ബസില്‍ നിന്ന് മാറ്റിവെക്കുകയും ചെയ്തു. അതെ സമയം ബസ് ഉടമകള്‍ തന്നെ പദ്ധതി അട്ടിമറിച്ചെന്നാണ് ആരോപണം. ജില്ലയില്‍ സ്വകാര്യ ബസുകളെ സംബന്ധിച്ച് യാത്രക്കാര്‍ക്ക് വ്യാപകമായി പരാതിയുള്ളതിനാല്‍ ഇതിനെ ബലപ്പെടുത്തുന്നതായിരിക്കും നിരീക്ഷണ ക്യാമറ. പദ്ധതി യാത്രക്കാര്‍ക്ക് ഏറെ ഉപകാരമായിരുന്നു.

Latest