ശീതള പാനീയം കഴിച്ച് അവശരായ മൂന്ന് യുവാക്കള്‍ ആശുപത്രിയില്‍

Posted on: September 6, 2015 10:19 am | Last updated: September 6, 2015 at 10:19 am

പരപ്പനങ്ങാടി: പത്തുരൂപയുടെ പ്ലാസ്റ്റിക് കുപ്പിയിലെ ശീതള പാനീയം വാങ്ങി കഴിച്ച മൂന്നു യുവാക്കള്‍ക്ക് ബോധക്ഷയവും ചര്‍ദ്ദിയും അനുഭവപെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അറിയലൂരിലെ പി കെ വിഷ്ണു, പി കെ ജിഷ്ണു, സി മണികണ്ഠദാസ് എന്നിവരെയാണ് ചെട്ടിപടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ഘോഷയാത്രയില്‍ പങ്കെടുത്ത് തിരിച്ചു പോകുന്നതിനിടയില്‍ അറിയലൂരിലെ കടയില്‍ നിന്ന് വാങ്ങിയ പാനീയം കുടിച്ച് പത്ത് മിനിട്ടിന് ശേഷമാണ് അസ്വസ്ഥത അനുഭവപെട്ടതെന്ന് ഇവര്‍ പറയുന്നു. മൂവരും അപകട നില തരണം ചെയ്തിട്ടുണ്ട്.