ഏലം എന്ന ഔഷധക്കലവറ

Posted on: September 5, 2015 5:28 pm | Last updated: September 5, 2015 at 5:28 pm

yelamഔഷധ ഗുണങ്ങളാല്‍ സമ്പന്നമാണ് ഏലം. രണ്ട് ഏലക്ക വീതം രാവിലെയും വൈകീട്ടും കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറക്കാന്‍ സഹായിക്കും. പ്രമേഹത്തെ പ്രതിരോധിക്കാനും വായ്‌നാറ്റം മോണപഴുപ്പ് തുടങ്ങിയവക്കും ഏലക്ക നല്ലതാണ്. ദഹനശക്തി വര്‍ധിപ്പിക്കുന്നു. മൂത്രതടസമുണ്ടാകുമ്പോള്‍ അല്‍പം ഏലത്തരി വറുത്ത് പൊടിച്ച് ഇളനീരില്‍ കലക്കി കുടിക്കുന്നത് നല്ലതാണ്. ഏലപ്പൊടി തേനില്‍ ചേര്‍ത്ത് കഴിക്കുന്നത് ഛര്‍ദ്ദി, ദഹനക്കുറവ്, അരുചി എന്നിവക്ക് ഫലപ്രദമായ ഔഷധമാണ്.