കൊച്ചിക്കായലില്‍ തലനാരിഴക്ക് ബോട്ട് ദുരന്തം ഒഴിവായി

Posted on: September 5, 2015 4:18 pm | Last updated: September 5, 2015 at 4:18 pm

kochi kayalകൊച്ചി: കൊച്ചിക്കായലില്‍ തലനാരിഴക്ക് യാത്രാബോട്ട് ദുരന്തം ഒഴിവായി. അമിത വേഗതയില്‍ പോയ നാവികസേന ബോട്ടിന്റെ തിരയില്‍ പെട്ട് ആടിയുലഞ്ഞ യാത്രാബോട്ട് സ്രാങ്കിന്റെ സമയോജിത ഇടപെടിലൂടെയാണ് മറിയാതെ രക്ഷപ്പെട്ടത്. ബോട്ടില്‍ എണ്‍പതോളം യാത്രക്കാരുണ്ടായിരുന്നു.

ഇരട്ട എഞ്ചിന്‍ ഘടിപ്പിച്ച മൂന്ന് നാവികസേന ബോട്ടുകളാണ് കായലിലൂടെ അമിത വേഗത്തില്‍ പാഞ്ഞത്. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ബോട്ട് യാത്രക്കാര്‍ ബോട്ട് ജെട്ടിയിലെത്തിയതോടെ നാവികസേനക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തി.