സര്‍ക്കാറിന്റെത് പൊതുമേഖലയെ ശക്തിപ്പെടുത്തുന്ന നയം: മുഖ്യമന്ത്രി

Posted on: September 4, 2015 12:10 pm | Last updated: September 4, 2015 at 12:10 pm

കൊണ്ടോട്ടി: വിദ്യാഭ്യാസ രംഗത്ത് ഉള്‍പ്പെടെ പൊതുമേഖലയെ ശക്തിപ്പെടുത്തുന്ന നയമാണ് സര്‍ക്കാര്‍ പിന്തുടരുന്നതെന്നും എല്ലാവര്‍ക്കും നീതി ലഭിക്കണം എന്നതാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കൊണ്ടോട്ടി ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിന്റെ ഉദ്ഘാടനം വിളയില്‍ പറപ്പൂര്‍ വിദ്യാപോഷിണി ഗ്രൗില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 26 മണ്ഡലങ്ങളില്‍ കോളെജുകള്‍ ഇല്ലായിരുന്നു. എല്ലാ നിയോജക മണ്ഡലങ്ങളിലും കോളജുകള്‍ തുടങ്ങുക എന്ന നയത്തിന്റെ ഭാഗമായി തുടങ്ങിയ കൊണ്ടോട്ടി അടക്കം 22 ആര്‍ട്‌സ് ആന്‍ഡ് കോളജുകളും സര്‍ക്കാര്‍ മേഖലയിലാണ് ആംഭിച്ചത്.
അട്ടപ്പാടിയില്‍ ആദിവാസികള്‍ക്കായി സര്‍ക്കാര്‍ മേഖലയില്‍ കോളജ് തുടങ്ങി. സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സ്വകാര്യ മേഖലയില്‍ ആകെ അനുവദിച്ച മൂന്ന് കോളജുകളും പട്ടികജാതി- വര്‍ഗ വിഭാഗങ്ങള്‍ക്കാണെന്നും അവര്‍ക്ക് സ്വന്തമായി കോളജുകള്‍ ഉായിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിപാടിയില്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് അധ്യക്ഷത വഹിച്ചു.
വിദ്യാപോഷിണി ട്രസ്റ്റ് സൗജന്യമായി നല്‍കിയ സ്ഥലത്ത് എം എല്‍ എയുടെ ആസ്തി വികസന ഫ് ഉപയോഗിച്ച് നിര്‍മിച്ച 13 ക്ലാസ് മുറികളടങ്ങിയ താത്ക്കാലിക കെട്ടിടത്തിന്റെ ഉദ്ഘാടനം വ്യവസായ- ഐ ടി മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു. എട്ട് കോടി ചെലവില്‍ നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഇ അഹമ്മദ് എം പി നിര്‍വഹിച്ചു.
പുതിയ മൂന്ന് നില കെട്ടിട നിര്‍മാണത്തിന് എം പി യുടെ ആസ്തി വികസന ഫില്‍ നിന്നും ഒരു കോടി അനുവദിക്കുന്നതായി ഇ അഹമ്മദ് എം പി അറിയിച്ചു. ഇ ടി മുഹമ്മദ് ബഷീര്‍ എം പി, കെ മുഹമ്മദുണ്ണി ഹാജി എം എല്‍ എ, പി ഉബൈദുല്ല എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട്, കോഴിക്കോട് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം കെ അബ്ദുല്‍ ഖാദര്‍, ജില്ലാ കലക്ടര്‍ ടി ഭാസ്‌ക്കരന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍രുമാരായ എം സി മുഹമ്മദ് ഹാജി, പി എ ജബ്ബാര്‍ ഹാജി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ടി വനജ, എം അബൂബക്കര്‍ ഹാജി, വി കെ സുബൈദ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി സഅദിയ്യ, കെ വി സഫിയ, സി സുനില്‍ കുമാര്‍, രമണന്‍ മാസ്റ്റര്‍, പി അബ്ദുല്ല മാസ്റ്റര്‍, എ അബ്ദുല്‍ കരീം, വി ടി ഫൗസിയ, കെ സി ഷീബ, പ്രിന്‍സിപ്പല്‍ സി വി അബ്ദുല്ലത്തീഫ്, എം കുമാരന്‍, പി സൈനുദ്ദീന്‍ മാസ്റ്റര്‍, ഡോ. കെ അബ്ദുല്‍ ഹമീദ് പങ്കെടുത്തു.