പോലീസിനെതിരെ ഭീഷണി: വി വി രാജേഷിനെതിരെ കേസെടുത്തു

Posted on: September 4, 2015 6:15 pm | Last updated: September 5, 2015 at 12:20 am

v v rajeshകായംകുളം: പോലീസിനെ ഭീഷണിപ്പെടുത്തി പ്രസംഗിച്ച ബി ജെ പി നേതാവ് വി വി രാജേഷിനെതിരേ പോലീസ് കേസെടുത്തു. ഡി ജി പിയുടെ നിര്‍ദേശപ്രകാരം കായംകുളം പോലീസാണു കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രസംഗത്തിന്റെ വീഡിയോ പോലീസ് പരിശോധിച്ചു. രാജേഷിന്റെ പ്രസംഗം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ അന്വേഷിച്ചു നടപടി സ്വീകരിക്കാന്‍ ഡി ജി പി നിര്‍ദ്ദേശം നല്‍കിയിരുന്നു.

കായംകുളത്തു വ്യാഴാഴ്ച വൈകുന്നേരം നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് വി വി രാജേഷ് പോലീസുകാരെ ഭീഷണിപ്പെടുത്തിയത്. ബി ജെ പിക്കാരെ ആക്രമിക്കുന്ന സി പി എമ്മുകാരെ സഹായിച്ചാല്‍ പലിശയടക്കം തിരിച്ചടിക്കും എന്നായിരുന്നു രാജേഷിന്റെ ഭീഷണി. വിരമിച്ചാല്‍ പോലീസുകാര്‍ക്ക് വീട്ടിലിരിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാക്കുമെന്നും രാജേഷ് ഭീഷണി മുഴക്കിയിരുന്നു.