മുക്കത്ത് യുവതിക്കും കുഞ്ഞിനും നേരെ മുളക്പൊടി ആക്രമണം

Posted on: September 3, 2015 10:14 pm | Last updated: September 4, 2015 at 12:57 am

attack against womanമുക്കം: കക്കാടില്‍ അജ്ഞാതന്‍ യുവതിക്കും കൈ കുഞ്ഞിനും നേരെ ആക്രമണം നടത്തി. യുവതിയുടെ കണ്ണില്‍ മുളക് പൊടി വിതറിയാണ് ആക്രമണം. 20 ദിവസം പ്രായമായ കുഞ്ഞിനെ അക്രമി വാഷിങ് മെഷീനിലിടുകയും ചെയ്തു.

കക്കാട് കുണ്ടും കടവത്ത് ഖൈറുദ്ദീന്റെ ഭാര്യ ഫസ്‌നയും കുഞ്ഞുമാണ് അക്രമത്തിനിരയായത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ദുരൂഹതയുള്ളതായി നാട്ടുകാര്‍ പറയുന്നു.