പുനരധിവാസത്തിന് പ്രത്യേക ഫണ്ട്: സര്‍ക്കാര്‍ 72 കോടി വകയിരുത്തി

Posted on: September 3, 2015 11:03 am | Last updated: September 3, 2015 at 11:03 am

കല്‍പ്പറ്റ: വയനാട് തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തിലെ വനാന്തരങ്ങളില്‍ താമസിക്കുന്ന കുടംബങ്ങളെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക ഫണ്ട് വകയിരുത്തി. കുറിച്യാട്,വെള്ളാക്കോട്, തോല്‍പ്പെട്ടി വന്യജീവി് സങ്കേതത്തിലെ നരിമാന്തികൊല്ലി, ഈശ്വരന്‍കൊല്ലി എന്നിവടങ്ങളിലെ 85-ാളംആദിവാസി കുടംബങ്ങളെയാണ് മാറ്റിപാര്‍പ്പിക്കുക. 72കോടിരൂപയാണ് ഇതിനായി സംസ്ഥാനസര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്.
വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട്,വെള്ളാക്കോട് തോല്‍പെട്ടി വന്യജീവി സങ്കേത്തിലെ ഈശ്വരന്‍കൊല്ലി,നരിമാന്തികൊല്ലി എന്നിവിടങ്ങളിടെ 85-ാളെ കുടംബങ്ങളെയാണ് പുനരധിവസിപ്പിക്കുക. കേന്ദ്രസര്‍ക്കാറിന്റെ സ്വയം സന്നദ്ധപുരധിവാസ പദ്ധതിയില്‍ ഉള്‍പ്പെട്ട കോളനികളാണ് ഇവ. ഇതില്‍ കുറിച്യാടുള്ള 32-ാളം ജനറല്‍ വിഭാഗത്തിലുള്ള കുടംബങ്ങളെ കേന്ദ്രസര്‍ക്കാര്‍ പദ്ധതി പ്രകാരം ഈ വര്‍ഷമാദ്യം മാറ്റിപാര്‍്പ്പിച്ചിരുന്നു. എന്നാല്‍ കാട്ടുനായ്ക്ക വിഭാഗത്തില്‍പെട്ട 41-ാളം കുടംബങ്ങള്‍ ഇത് നിരസിക്കുകയായിരുന്നു. പിന്നീട് ഇക്കഴിഞ്ഞ ജൂലൈ രണ്ടണ്‍ിന് കോളനിയിലെ ബാബുരാജെന്ന യുവാവ് കടുവക്ക് ഇരയായതോടെയാണ് ഇവരും ഇവിടെ നിന്നും മാറി താമസിക്കാന്‍ തീരുമാനിച്ചത്. ഇവര്‍ക്കായി ഇരുളം കിടങ്ങനാട് വില്ലേജുകളിലായി 25 ഏക്കറോളം സ്ഥലവും കണ്‍െണ്ടത്തിക്കഴിഞ്ഞു. മറ്റ് സെറ്റില്‍മെന്റ്റുകളിലെ കുടുംബങ്ങള്‍്ക്കായി സ്ഥലം കണ്‍െത്താനുള്ള ശ്രമത്തിലാണ് വനം, റവന്യൂ വകുപ്പുകള്‍.
കേന്ദ്ര ഗവണ്‍മെന്‌റിന്റെ സ്വയം സന്നദ്ധപുനരധിവാസ പദ്ധതിയില്‍ പറഞ്ഞ പ്രകാരമാണ് അര്‍ഹരായ കുടംബങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നത്. പ്രായപൂര്‍ത്തിയായ ഒരോരുത്തരേയും ഓരോ കുടുംബം എന്ന് പരിഗണിച്ചാണ് പുനരധിവാസം നടപ്പിലാക്കുന്നത്ി. ഇതുപ്രകാരം ഓരോ കുടംബത്തിന്നും 10 ലക്ഷം രൂപ വീതെ നഷ്ടപരിഹാരമായി ലഭിക്കും.പുനരധിവസിപ്പി്കകുന്ന കുടംബങ്ങള്‍ക്ക് അഠിസ്ഥാന സൗകര്ിയങ്ങളോട് കൂടിയ വീടുകളും ട്രൈബല്‍ വകുപ്പ് നിര്‍മ്മിച്ച് നല്‍കും.