Connect with us

Kozhikode

മദ്‌റസ ഉദ്ഘാടനം ചെയ്തു

Published

|

Last Updated

വെണ്ണക്കോട് തടത്തുമ്മല്‍ ഹിദായത്തുല്‍ ഇസ്‌ലാം സി എം സ്മാരക സുന്നി മദ്‌റസ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു

വെണ്ണക്കോട്: മദ്‌റസയുടെ തുടക്കം ഉമ്മമാരില്‍ നിന്നാണെന്നും കുട്ടികള്‍ അറിവ് പഠിക്കാന്‍ തുടങ്ങുന്നത് അവരില്‍ നിന്നാണെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. മര്‍കസിന്റെ നേതൃത്വത്തില്‍ നൂതന രീതിയില്‍ ആരംഭിച്ച സഹ്രത്തുല്‍ ഖുര്‍ആന്‍ പദ്ധതി ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. വെണ്ണക്കോട് ഹിദായത്തുല്‍ ഇസ്‌ലാം സി എം സ്മാരക സുന്നി മദ്‌റസ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹാഫിസ് അബൂബക്കര്‍ സഖാഫി പന്നൂര്‍ പ്രഭാഷണം നടത്തി. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ തളീക്കര ദിക്ര്‍ ദുആ മജ്‌ലിസിന് നേതൃത്വം നല്‍കി. ശുകൂര്‍ സഖാഫി, അബൂബക്കര്‍ സഖാഫി, എ കെ സി മുഹമ്മദ് ഫൈസി, മുനീര്‍ സഖാഫി, സൈതലവി മദനി, സിദ്ദീഖ് സഖാഫി പങ്കെടുത്തു.

---- facebook comment plugin here -----

Latest