Connect with us

Eranakulam

കേരളത്തില്‍നിന്നുള്ള ആദ്യ ഹജ്ജ് സംഘം പുറപ്പെട്ടു

Published

|

Last Updated

കൊച്ചി: ഹജ്ജ് തീര്‍ത്ഥാടകരുമായി സംസ്ഥാനത്തു നിന്നുള്ള ആദ്യ വിമാനം നെടുമ്പാശേരിയില്‍ നിന്ന് പുറപ്പെട്ടു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഫ്്‌ളാഗ് ഓഫ് ചെയ്തത്. ഉച്ചക്ക് ഒന്നരയോടെയാണ് ആദ്യത്തെ ഹജ്ജ് വിമാനം മുഖ്യമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തത്. ഒന്നേമുക്കാലോടെ 340 തീര്‍ത്ഥാടകരെയും വഹിച്ചു കൊണ്ട് വിമാനം പറന്നുയര്‍ന്നു. മന്ത്രിമായരായ പി.കെ. കുഞ്ഞാലിക്കുട്ടി, വി.കെ. ഇബ്രാഹിംകുഞ്ഞ്, കെ.സി.ജോസഫ്, കെ. ബാബു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. കരിപ്പൂര്‍ വിമാനത്തവളത്തിലെ റണ്‍വേ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് ഇത്തവണ ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായുള്ള വിമാനങ്ങള്‍ നെടുന്പാശ്ശേരിയില്‍ നിന്നാക്കിയത്.

ഈ വര്‍ഷം ആകെ 6375 ഹാജിമാരാണ് കേരളത്തില്‍നിന്ന് പുറപ്പെടുക. ഇതില്‍ 294 പേര്‍ ലക്ഷദ്വീപില്‍ നിന്നും 48 പേര്‍ മാഹിയില്‍ നിന്നുമുള്ളവരാണ്. സംഘത്തിലെ 3092 പേര്‍ സ്ത്രീകളാണ്. എമിഗ്രേഷന്‍ പരിശോധനയ്ക്കായി നാലു കൗണ്ടറുകളും കൊച്ചി വിമാനത്താവളത്തില്‍ തുറന്നിട്ടുണ്ട്. വിമാനത്താവളത്തിലെ മെയിന്റനന്‍സ് ഹാങ്കറില്‍ ഒരുക്കിയിട്ടുള്ള ഹജ്ജ് ക്യാംപിന്റെ ഉദ്ഘാടനം രാവിലെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍വ നിര്‍വഹിച്ചു.