കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളുമായി പുതിയ 1000 രൂപ നോട്ട്‌ വരുന്നു

Posted on: September 2, 2015 2:02 pm | Last updated: September 3, 2015 at 9:55 am

rupee-PmJB1ന്യൂഡല്‍ഹി; കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളുമായി പുതിയ 1000 രൂപ നോട്ടുകള്‍ വൈകാതെ എത്തും. എല്‍ എന്ന അക്ഷരവും വലുതില്‍നിന്നു ചെറുതിലേക്കുള്ള വലിപ്പത്തില്‍ നോട്ടിന്റെ നമ്പറും എഴുതുന്നത് പുതിയ നോട്ടുകളുടെ പ്രത്യേകതയാകും.
കള്ളനോട്ട് തടയുന്നതിനുള്ള സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായാണ് നോട്ടിലെ നമ്പറിന് വലിപ്പത്തിന്റെ ആരോഹണക്രമം നിശ്ചയിച്ചിരിക്കുന്നത്. മഹാത്മാഗാന്ധി സീരിസിലാകും നോട്ടുകള്‍ പുറത്തിറങ്ങുക. സിംഗപ്പുര്‍ അടക്കമുള്ള രാജ്യങ്ങള്‍ കറന്‍സി നോട്ടുകള്‍ക്ക് ഈ സുരക്ഷാ രീതി സ്വീകരിച്ചിട്ടുണ്ട്.
500ന്റെയും 100ന്റെയും നോട്ടുകളില്‍ പരിമിതമായി ഈ സുരക്ഷാ രീതി നേരത്തെ ഏര്‍പ്പെടുത്തിയിരുന്നു. രാജ്യത്തു കൈമാറ്റം ചെയ്യപ്പെടുന്ന കറന്‍സി നോട്ടുകളില്‍ മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ 500ും 1000ഉം 85 ശതമാനവും കയ്യാളുന്നുണ്ട്. നോട്ടുകളുടെ എണ്ണത്തിന്റെ പാതിയും 10ന്റെയും 100ന്റെയും നോട്ടുകളുമാണ്.