മള്‍ട്ടി സിന്തറ്റിക് സ്‌പോര്‍ട്‌സ് സ്റ്റേഡിയം നാടിന് സമര്‍പ്പിച്ചു

Posted on: September 2, 2015 12:51 pm | Last updated: September 2, 2015 at 12:51 pm

കോട്ടക്കല്‍: മള്‍ട്ടി സിന്തറ്റിക് സ്‌പോര്‍ട്‌സ് സ്റ്റേഡിയം നാടിന് സമര്‍പ്പിച്ചു. 25 ലക്ഷം രൂപ ചെലവില്‍ ഒതുക്കുങ്ങല്‍ ഗവ. സ്‌കൂള്‍ ഗൗണ്ടില്‍ പണി കഴിപ്പിച്ച സ്റ്റേഡിയമാണ് കഴിഞ്ഞ ദിവസം നാടിന് സമര്‍പ്പിച്ചത്. ജില്ലയില്‍ ഇത് രണ്ടാമത്തെ സ്റ്റേഡിയമാണ്. നേരത്തെ നിലമ്പൂര്‍ മാനദേവന്‍ സ്‌കൂളിലെതാണ് ഉദ്ഘാടനം ചെയ്തിരുന്നത്. സംസ്ഥാന സ്‌പോര്‍ട്‌സ് ഡയറക്ടറേറ്റാണ് സ്റ്റേഡിയം നിര്‍മിച്ചത്.
സ്‌കൂളിന്റെ ആവശ്യപ്രകാരമാണെങ്കിലും മറ്റുള്ളവര്‍ക്കുകൂടി ഉപയോഗിക്കുന്നതരത്തിലാണ് നിര്‍മാണം. ജില്ലാ വോളിബോള്‍, ടെന്നീസ്, ബാസ്‌കറ്റ് ബോള്‍ എന്നിവക്കെല്ലാം പ്രത്യേകം പ്രത്യേകം സൗകര്യം സ്റ്റേഡിയത്തിലുണ്ട്. കഴിഞ്ഞ വര്‍ഷമാണ് നിര്‍മാണ പ്രവര്‍ത്തികള്‍ തുടങ്ങിയത്. ഈ വര്‍ഷത്തോടെ പൂര്‍ത്തിയായി. പുറമെ നിന്നുള്ള കളി ആവശ്യങ്ങള്‍ക്കും മള്‍ടി സിന്തറ്റിക്ക് സ്റ്റേഡിയം ഉപയോഗിക്കും.