യൂത്ത് ലീഗ് നേതൃസംഗമം 12ന്

Posted on: September 2, 2015 12:48 pm | Last updated: September 2, 2015 at 12:48 pm

YOUTH LEAGUEകോഴിക്കോട്: മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന നേതൃസംഗമം ഈ മാസം 12 ന് കോഴിക്കോട് നടക്കും. ടാഗോര്‍ സെന്റിനറി ഹാളില്‍ നടക്കുന്ന പരിപാടി രാവിലെ 10 മണിക്കാരംഭിച്ച് വൈകുന്നേരം 5 മണിക്ക് സമാപിക്കും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നേതൃസംഗമം ഉദ്ഘാടനം നിര്‍വ്വഹിക്കും. മുസ്‌ലിം ലീഗ് അഖലേന്ത്യാ പ്രസിഡന്റ് ഇ അഹമ്മദ് എം പി, മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്, ട്രഷറര്‍ പി കെ കെ ബാവ, മന്ത്രിമാരായ ഡോ എം കെ മുനീര്‍, മഞ്ഞളാംകുഴി അലി സംബന്ധിക്കും.
വിവിധ സെഷനുകളിലായി രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും. മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രവര്‍ത്തക സമിതിയംഗങ്ങള്‍, മണ്ഡലം ഭാരവാഹികള്‍, പഞ്ചായത്ത് പ്രസിഡന്റ് ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരാണ് നേതൃസംഗമത്തില്‍ പങ്കെടുക്കേണ്ടത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന നേതൃസംഗമത്തില്‍ കാലിക രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ചുള്ള വിശകലനങ്ങളും പഠനങ്ങളും ചര്‍ച്ചകളും നടക്കും. നേതൃസംഗമത്തില്‍ പങ്കെടുക്കേണ്ട പ്രതിനിധികള്‍ ജില്ലാ കമ്മറ്റി മുഖാന്തിരം ഈ മാസം 5 നകം റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി എം സാദിഖലിയും ജനറല്‍ സെക്രട്ടറി സി കെ സുബൈറും അറിയിച്ചു.