Connect with us

Kozhikode

എസ് ആര്‍ സി ഫോട്ടോഗ്രാഫി അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

Published

|

Last Updated

കോഴിക്കോട്്: സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ സംസ്ഥാന തലത്തില്‍ നടത്തിവരുന്ന എസ് ആര്‍ സി ഫോട്ടോഗ്രഫി അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. പ്രാദേശിക, ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചിത്രങ്ങളാണ് മത്സരത്തിന് അയക്കേണ്ടത്. “കാണാകേരളം” (അണ്‍സീന്‍ കേരള) എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് മത്സരം.
തനത് കലാരൂപങ്ങള്‍, ആഘോഷങ്ങള്‍, പ്രാദേശിക ഉത്സവങ്ങള്‍, മനോഹര പ്രകൃതി ദൃശ്യങ്ങള്‍ തുടങ്ങി കേരളത്തിന്റെ പൈതൃകത്തിലേക്ക് വെളച്ചംവീശുന്ന അപൂര്‍വ ചിത്രങ്ങള്‍ അയക്കാം. ഫോട്ടോകള്‍ 12X18 ഇഞ്ച് വലിപ്പത്തിലുള്ളതാകണം. ആകര്‍ഷകമായ അടിക്കുറിപ്പും പേരും മേല്‍വിലാസവും ഫോട്ടോയോടൊപ്പം രേഖപ്പെടുത്തണം. ഒരാള്‍ക്ക് ഒന്ന് മുതല്‍ മൂന്ന് എന്‍ട്രികള്‍ വരെ അയക്കാം. ഒറിജിനല്‍ സി ഡിയും നല്‍കണം. എവിടെയും പ്രസിദ്ധീകരിക്കാത്തതും കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ച് മാറ്റങ്ങള്‍ വരുത്താത്തവയുമായിരിക്കണം ചിത്രങ്ങള്‍.
എന്‍ട്രികള്‍ ദേശീയ സാക്ഷരതാ മിഷന്‍-സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ പ്രസിദ്ധീകരണങ്ങള്‍ക്ക് ഉപയോഗപ്പെടുത്തും. സമ്മതപത്രം ഒപ്പിട്ട് ഫോട്ടോയൊടൊപ്പം അയക്കണം. നിലവാരം പുലര്‍ത്തുന്ന എന്‍ട്രികള്‍ക്ക് ഒന്നാം സ്ഥാനം 12,000, രണ്ടാം സ്ഥാനം 8,000, മൂന്നാം സ്ഥാനം 6,000, പ്രോത്സാഹന സമ്മാനം 2,000 എന്നിങ്ങനെ കാഷ് പ്രൈസും ഫലകവും. പ്രസിദ്ധീകരണങ്ങള്‍ക്ക് ഉപയോഗിക്കുന്ന ചിത്രങ്ങള്‍ക്ക് പ്രതിഫലം നല്‍കും. എന്‍ട്രികള്‍ സപ്തംബര്‍ 30നകം ഡയറക്ടര്‍, സ്‌റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി ഒ, തിരുവനന്തപുരം എന്ന വിലാസത്തില്‍ അയക്കണം.