മണിപ്പൂരില്‍ സംഘര്‍ഷം വ്യാപിക്കുന്നു; മരണം എട്ടായി

Posted on: September 2, 2015 10:31 am | Last updated: September 3, 2015 at 9:54 am

2015sep02_maniഇംഫാല്‍: മണിപ്പൂരില്‍ അന്യനാട്ടുകാരുടെ പ്രവേശനത്തിനു നിയമസഭ കൊണ്ടുവന്ന പെര്‍മിറ്റ് സമ്പ്രദായവുമായി ബന്ധപ്പെട്ടു ഗോത്രസംഘടനകള്‍ നടത്തുന്ന പ്രക്ഷോഭത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി. 31 പേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. സംഘര്‍ഷം രൂക്ഷമായതോടെ ചുരചാന്‍ദ്പുരില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.

തിങ്കളാഴ്ച വൈകുന്നേരത്തോടെയാണു സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. മന്ത്രിയുടെയും രണ്ടു എംഎല്‍എമാരുടെയും വസതികള്‍ക്കു സമരക്കാര്‍ തീവയ്ക്കുകയും ചെയ്തിരുന്നു. പോലീസ് നടത്തിയ വെടിവയ്പ്പില്‍ തിങ്കളാഴ്ച മൂന്നു പേര്‍ മരിച്ചിരുന്നു. സംസ്ഥാനത്തേക്കു പുറത്തുനിന്നുള്ളവരുടെ വരവു നിയന്ത്രിക്കാനും ഭൂപരിഷ്‌കരണം നടത്താനും ഉദ്ദേശിച്ചു നിയമസഭ പാസാക്കിയ മൂന്നു ബില്ലുകള്‍ക്കെതിരെയാണു ഗോത്രസംഘടനകള്‍ പ്രക്ഷോഭം നടത്തുന്നത്.