മര്‍കസ് യൂനാനി മെഡിക്കല്‍ കോളജിന് കേന്ദ്ര അനുമതി

Posted on: September 1, 2015 10:17 pm | Last updated: September 1, 2015 at 10:17 pm

unani-herbalകോഴിക്കോട്: കേരളത്തിലെ ആദ്യത്തെ യൂനാനി മെഡിക്കല്‍ കോളജായ മര്‍കസ് യൂനാനി മെഡിക്കല്‍ കോളജിന് കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായി പ്രിന്‍സിപ്പല്‍ പ്രൊഫ ഹാരൂണ്‍ ആര്‍ മന്‍സൂരി അറിയിച്ചു.
ഈ വര്‍ഷം മുതല്‍ മെഡിക്കല്‍ കോളജ് പ്രവര്‍ത്തനമാരംഭിക്കും. പ്രവേശനനടപടികള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ മര്‍കസ് നോളജ് സിറ്റി ഭാരവാഹികളായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, ഡോ എം എ എച്ച് അസ്ഹരി, സി ഇ ഒ ഡോ അബ്ദുസ്സലാം പങ്കെടുത്തു.