ഹിമാചല്‍പ്രദേശില്‍ ബസ്സപകടം: 18 മരണം

Posted on: September 1, 2015 8:34 pm | Last updated: September 3, 2015 at 9:54 am

himachal bus accidentഷിംല: ഹിമാചല്‍പ്രദേശിലെ കിന്നൗരിയില്‍ മലയിടുക്കിലേക്ക് ബസ് മറിഞ്ഞ് 18 പേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിയന്ത്രണം വിട്ട ബസ് 200 മീറ്റര്‍ താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.

റെകോംഗ് പിയോവില്‍ നിന്ന് രാംപുരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പെട്ടത്. ഷിംലയില്‍ നിന്ന് 180 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്ന നാത്പ. മരിച്ചവരില്‍ മിക്കവരും ഷിംല, കിനൗര്‍ ജില്ലകളില്‍ നിന്നുള്ളവരാണ്.