ഇന്നു മുതല്‍ പെട്രോളിനും ഡീസലിനും പുതുക്കിയ നിരക്ക്

Posted on: September 1, 2015 5:13 pm | Last updated: September 1, 2015 at 5:13 pm

ArTRcKKHse5UJMbyn9wBKgJ8MZca5HfsMgRujcgUXJk7ദുബൈ: ഇന്ന് മുതല്‍ ഡീസലിന് 18ഉം പെട്രോളിന് 8.5ഉം ശതമാനം വില കുറയും. ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള 95 ഒക്ടെയി (സ്‌പെഷല്‍ ഗ്രേഡ്)ന് 8.4 ശതമാനമാണ് വില കുറയുക. സൂപ്പര്‍ പെട്രോളിന് നിലവിലെ 2.25 ദിര്‍ഹത്തില്‍ നിന്ന് 2.07 ദിര്‍ഹമായി കുറയും. സ്‌പെഷലിന് 2.14ല്‍ നിന്ന് 1.96 ആവും. ഇ-പ്ലസിന് 2.07ല്‍ നിന്ന് 1.89 കുറയും. ഡീസലിന് 207ല്‍ നിന്ന് 1.86 ആയി കുറയും. ഓപ്പറേഷന്‍ ചെലവുകള്‍, ലാഭം തുടങ്ങിയ ഘടകങ്ങളും ഉള്‍പെടുത്തിയാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഒക്ടോബറിലെ വില നിശ്ചയിക്കാനായി ഇനി സെപ്തംബര്‍ 28നാവും ഇന്ധന കമ്മിറ്റി യോഗം ചേരുകയെന്നും അധികൃതര്‍ അറിയിച്ചു.
രാജ്യാന്തര വിലനിലവാരത്തിനനുസരിച്ച് ആഗസ്റ്റ് ഒന്നു മുതലാണ് രാജ്യത്ത് പെട്രോള്‍ വിലില്‍ മാറ്റം തുടങ്ങിയത്. ആഗസ്റ്റില്‍ 24 ശതമാനമായിരുന്നു വര്‍ധനവ്.
സ്‌പെഷല്‍ ഗ്രേഡ് വിഭാഗത്തില്‍ പെടുന്ന ഒക്ടെയിന്‍ പെട്രോളിന് ലിറ്ററിന് 2.14 ദിര്‍ഹമാണ് ഓഗസ്റ്റ് ഒന്നു മുതല്‍ പുതുക്കി നിശ്ചയിച്ചിരുന്നത്. ജൂലൈ 31 വരെ 1.72 ദിര്‍ഹമായിരുന്നു വില. സൂപ്പര്‍ ഗ്രേഡിന്(98 ഒക്ടെയിന്‍) 1.83 ദിര്‍ഹത്തില്‍ നിന്ന് 2.25 ദിര്‍ഹമായി വര്‍ധിപ്പിച്ചിരുന്നു. ഡീസലിന് ലിറ്ററിന് നിലവിലെ 2.90 ദിര്‍ഹത്തില്‍ നിന്നു വില 2.05 ദിര്‍ഹമായി കുറച്ചിരുന്നു.