ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് ചരിത്ര വിജയം

Posted on: September 1, 2015 3:54 pm | Last updated: September 4, 2015 at 12:57 am

CRICKET-SRI-IND

കൊളംബോ: ശ്രീലങ്കക്ക് എതിരായ കൊളംബോ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ചരിത്ര വിജയം. മൂന്നാം ടെസ്റ്റില്‍ ലങ്കന്‍പടയെ 117 റണ്‍സിന് തറപറ്റിച്ച് ഇന്ത്യ ചരിത്രം കുറിച്ചു. 22 വര്‍ഷത്തിന് ശേഷമാണ് ശ്രീലങ്കന്‍ മണ്ണില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്നത്. മൂന്ന് ടെസ്റ്റുകളുള്ള പരമ്പരയില്‍ ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ട ഇന്ത്യ പിന്നീടുള്ള രണ്ട് ടെസ്റ്റുകളിലും വിജയം നേടിയാണ് പരമ്പര സ്വന്തമാക്കിയത്.

ഇന്ത്യ ഉയര്‍ത്തിയ 386 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ശ്രീലങ്ക 268 റണ്‍സിന് പുറത്താകുകയായിരുന്നു. വിരാട് കോഹ് ലി ക്യാപ്റ്റനായതിന് ശേഷം ഇന്ത്യയുടെ ആദ്യ ടെസ്റ്റ് വിജയമാണിത്.