ശിലാഫലകത്തില്‍ എംഎല്‍എമാരുടെ പേരിന് മുകളില്‍ വി മുരളീധരന്റെ പേര്‌

Posted on: September 1, 2015 1:17 pm | Last updated: September 4, 2015 at 12:57 am

bypass-kazhakkoottamതിരുവനന്തപുരം: കഴക്കൂട്ടംകാരോട് ബൈപാസ് ഉദ്ഘാടന ഫലകത്തില്‍ എംഎല്‍എമാരുടെ പേരിന് മുകളില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്റെ പേര് ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്ന് എംഎല്‍എമാര്‍ പ്രതിഷേധിച്ചു. പഞ്ചായത്ത് മെമ്പര്‍ പോലുമല്ലാത്ത മുരളീധരന്റെ പേര് എംഎല്‍എമാര്‍ക്കും മുകളിലാണ് നല്‍കിയത്. ഇതിനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്ന് എംഎല്‍എമാരായ വി ശിവന്‍കുട്ടിയും എംഎ വാഹിദും തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വി മുരളീധരന്റെ പേര് ഫലകത്തില്‍ വന്നതില്‍ പ്രതിഷേധിച്ച് എംഎല്‍എമാരായ ജമീലാ പ്രകാശവും എടി ജോര്‍ജും ചടങ്ങില്‍ നിന്നും ഇറങ്ങിപ്പോയെന്നും വി ശിവന്‍കുട്ടിയും വാഹിദും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ദേശീയ പാത വികസന അതോറിറ്റിയാണ് ഫലകം തയ്യാറാക്കിയത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഒരു വികസന പരിപാടിയിലും കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തലയെ ക്ഷണിച്ചിട്ടുപോലുമില്ലെന്നും എംഎല്‍എമാര്‍ ചൂണ്ടിക്കാട്ടി.
ബൈപാസ് ഉദ്ഘ്ടാനത്തിന്റെ ശിലാഫലകത്തില്‍ ബിജെപി സംസ്ഥാനപ്രസിഡന്റിന്റെ പേര് വെച്ചത് പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുമ്പില്‍ കണ്ടുള്ള ബിജെപി നീക്കമാണെന്നാണ് കരുതപ്പെടുന്നത്.