ബൈക്കില്‍ ബോംബ് വെച്ച് യുവാവിനെ അപായപ്പെടുത്താന്‍ ശ്രമമെന്ന്

Posted on: September 1, 2015 12:16 pm | Last updated: September 1, 2015 at 12:16 pm

കുറ്റിയാടി: ബൈക്കില്‍ ബോംബ് വെച്ച് യുവാവിനെ അപായപ്പെടുത്താന്‍ ശ്രമം . യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കായക്കൊടി ചങ്ങരംകുളത്തെ കാവില്‍ സവാദിന്റെ മോട്ടോര്‍ ബൈക്കിലാണ് രാത്രിയില്‍ പൈപ്പ് ബോംബ് വെച്ചത്. രാവിലെ ബൈക്ക് ഓടിക്കാന്‍ ശ്രമിച്ചപ്പോള്‍ മുന്നോട്ട് നീങ്ങാതായത്തോടെ എന്‍ജിന്‍ ഭാഗത്ത് ശ്രദ്ധിച്ചപ്പോഴാണ് എന്‍ജിനോട് ചേര്‍ന്ന് പൈപ്പ് ബോംബ് കെട്ടി വെച്ചതായി കണ്ടത്. പരിശോധനയില്‍ ഉഗ്ര ശേഷിയുള്ള ബോംബാണ് സ്ഥാപിച്ചതെന്ന് വ്യക്തമായി. കുറ്റിയാടി സ്‌റ്റേഷനില്‍ നിന്നും പോലീസും നാദാപുരത്ത് നിന്നും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി ബോംബ് നിര്‍വീര്യമാക്കി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം സംശയ സാഹചര്യത്തില്‍ ഒരാളെ സവാദിന്റെ വീടിന് മുമ്പില്‍ കണ്ടതായി പറയുന്നു. ഇയാളുടെ രേഖാ ചിത്രം തയാറാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ പോലീസ് സ്വീകരിക്കും. ബൈക്കില്‍ ബോംബ് വെച്ച് യുവാവിനെ അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് കായക്കൊടി പഞ്ചായത്ത് യു ഡി എഫ് ചെയര്‍മാന്‍ ഇ അബ്ദുല്‍ അസീസ് മാസ്റ്റര്‍ കണ്‍വീനര്‍ ഒ പി മനോജ് ആവശ്യപ്പെട്ടു.