ഊമ യുവാവിന് ഗുണ്ടകളുടെ ക്രൂരമര്‍ദനം

Posted on: September 1, 2015 12:15 pm | Last updated: September 1, 2015 at 12:15 pm

നാദാപുരം: വളയം അച്ചംവീട്ടില്‍ ഊമയായ യുവാവിന് ഗുണ്ടകളുടെ ക്രൂര മര്‍ദനം. അച്ചംവീട് സ്വദേശി പാറയുള്ള പറമ്പത്ത് വികാസ് (27)നെയാണ ്അഞ്ചംഗ ക്രിമിനല്‍ സംഘം ആളൊഴിഞ്ഞ പറമ്പില്‍ എത്തിച്ച് ക്രൂരമായി മര്‍ദ്ദിച്ചത്. ഞാറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. സാരമായി പരുക്കേറ്റ യുവാവിനെ നാദാപുരം ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞാറാഴ്ച രാത്രി സഹോദരിയെ മര്‍ദ്ദിച്ചെന്നാരോപിച്ചാണ് യുവാവിനെ വീട്ടില്‍ നിന്നിറക്കി കൊണ്ട് പോയി മര്‍ദ്ദിച്ചത്. ആശുപത്രിയില്‍ നിന്ന് വിദഗ്ധ ചികിത്സക്ക് വടകരയിലേക്ക് കൊണ്ട് പോകണമെന്ന് നിര്‍ദ്ദേശിച്ചെങ്കിലും കൂടെ ഉണ്ടായിരുന്നവര്‍ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് മുങ്ങുകയായിരുന്നു. ഊമ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കന്‍ വളയം എസ് ഐ ക്ക് നിര്‍ദ്ദേശം നല്‍കിയതായി നാദാപുരം ഡി വൈ എസ് പി. പ്രേംദാസ് പറഞ്ഞു