കണ്ണൂരില്‍ വീണ്ടും സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു

Posted on: September 1, 2015 9:39 am | Last updated: September 5, 2015 at 12:19 am

കണ്ണൂര്‍: കണ്ണൂരില്‍ ഒരാള്‍ക്ക് കൂടി ഇന്നലെ രാത്രി വെട്ടേറ്റു. സിപിഐഎം അനുഭാവിയായ സന്തോഷിനെയാണ് ഒരു സംഘം വെട്ടിപരിക്കേല്‍പ്പിച്ചത്. ചാലോട് സ്വദേശിയായ ഇയാള്‍ വിട്ടിലേക്ക് നടന്നുപോകുന്ന വഴിയാണ് ആക്രമണമുണ്ടായത്. കണ്ണൂര്‍ എകെജി ആശുപത്രിയിലെത്തിയ സന്തോഷിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.
ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഐഎം ആരോപിച്ചു. അതിനിടെ ജില്ലയിലെ സിപിഐഎം ബിജെപി നേതാക്കളുടെ യോഗം ജില്ലാ കലക്ടര്‍ വിളിച്ചു ചേര്‍ത്തു. വൈകിട്ട് 4 മണിക്ക് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് സമാധാന യോഗം.
അതേസമയം,കാസര്‍കോട്ട് സിപിഎംബിജെപി സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് സുരക്ഷ ശക്തമാക്കി. ഉത്തരമേഖല എഡിജിപി ശങ്കര്‍ റെഡ്ഡിയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം തന്നെ ജില്ലയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. ഇതിനിടയില്‍ തിരുവോണദിനത്തില്‍ കൊല്ലപ്പെട്ട സിപിഐഎം പ്രവര്‍ത്തകന്‍ സി നാരായണന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി പോലീസ് കസ്റ്റഡിയിലായി.