എം.പി. ദിനേശ് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍

Posted on: August 31, 2015 10:21 pm | Last updated: August 31, 2015 at 10:21 pm
SHARE

dinesh_2തിരുവനന്തപുരം: കൊച്ചി സിറ്റി പോലീസ് കമ്മീഷണറായി കോട്ടയം എസ്പി എം.പി. ദിനേശിനെ നിയമിച്ചു. ഇപ്പോഴത്തെ കമ്മീഷണര്‍ കെ.ജി. ജയിംസ് റിട്ടയര്‍ ചെയ്ത ഒഴിവിലേക്കാണു നിയമനം.ഇക്കൊല്ലം വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ പുരസ്‌കാരം നേടിയ ദിനേശ് 2002 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ്.
പൊലീസ് ആസ്ഥാനത്തെ എ.ഐ.ജി സതീഷ് ബിനോയെ കോട്ടയം എസ്.പി ആയി നിയമിച്ചു. വയനാട് എസ്.പി അജീതാബീഗം പൊലീസ് ട്രെയ്‌നിങ് കോളജ് പ്രിന്‍സിപ്പലാകും. കെപ അസിസ്റ്റന്റ് ഡയറക്ടര്‍ എം.കെ. പുഷ്‌കരന്‍ വയനാട് എസ്.പി ആകും. തൃശൂര്‍ റൂറല്‍ എസ്.പി എന്‍. വിജയകുമാര്‍ പാലക്കാട് എസ്.പി ആകും. പാലക്കാട് എസ്.പി മഞ്ചുനാഥ് പൊലീസ് ആസ്ഥാനം എ.ഐ.ജി ആകും. ഗവര്‍ണറുടെ എ.ഡി.സി കെ. കാര്‍ത്തികിനെ തൃശൂര്‍ റൂറല്‍ എസ്.പി ആയും നിയമിച്ചു.