ഒരു പാര്‍ട്ടിയുമായും സഖ്യത്തിനില്ല: വെള്ളാപ്പള്ളി

Posted on: August 31, 2015 3:36 pm | Last updated: August 31, 2015 at 3:36 pm
SHARE

VELLAPPALLI NADESANആലപ്പുഴ: ബി ജെ പി അടക്കം ഒരു പാര്‍ട്ടിയുമായും എസ് എന്‍ ഡി പി സഖ്യത്തിന് ഇല്ലെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കേരളത്തില്‍ ബി ജെ പി അക്കൗണ്ട് തുറക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എസ്എന്‍ഡിപി ബജറ്റ് സമ്മേളനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.

വി എസ് അച്യുതാനന്ദന്‍ ചരിത്രം പഠിക്കാതെയാണ് സംസാരിക്കുന്നത്. വി എസ് ഒരു തവണയെങ്കിലും ശിവഗിരി സന്ദര്‍ശിക്കണം. ആര്‍ക്കും വേണ്ടാത്ത നേതാവായി വി എസ് മാറിയെന്നും വെള്ളാപ്പള്ളി ആരോപിച്ചു.