സിപിഎം പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍

Posted on: August 31, 2015 1:52 pm | Last updated: August 31, 2015 at 1:52 pm
SHARE

c-narayanan kasrkode cpim murderകാസര്‍കോട്: തിരുവോണ നാളില്‍ സിപിഎം പ്രവര്‍ത്തകന്‍ നാരായണന്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഒന്നാം പ്രതി പിടിയില്‍. സംഭവത്തിന് ശേഷം ഒളിവില്‍ കഴിയുകയായിരുന്ന കായക്കുന്ന് ശ്രീനാഥാണ് അറസ്റ്റിലായത്. നാരായണന്റെ സഹോദരന്‍ അരവിന്ദനും കുത്തേറ്റിരുന്നു. ഇയാള്‍ ചികിത്സയിലാണ്.

അതേസമയം, കാസര്‍കോട്ട് ഇന്ന് പുലര്‍ച്ചെയും അക്രമ സംഭവങ്ങളുണ്ടായി. തളാപ്പ്, അമ്പാടിമുക്ക്, പള്ളിയാംമൂല, എടച്ചേരി തുടങ്ങിയിടങ്ങളില്‍ ആറ് വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. നാല് സിപിഎമ്മുകാരുടെയും രണ്ട് ബിജെപിക്കാരുടെയും വീടുകള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്.

കണ്ണൂരില്‍ സംഘര്‍ഷാവസ്ഥക്ക് പരിഹാരം കാണുന്നതിനായി ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് സര്‍വകക്ഷി സമാധാന യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.