സാംസ്‌കാരിക നായകര്‍ ദൗത്യം തിരിച്ചറിയണം: പി ടി എ റഹീം

Posted on: August 28, 2015 5:08 am | Last updated: August 28, 2015 at 12:09 am
SHARE

PTA Raheemകാരന്തൂര്‍ :സാംസ്‌കാരികനായകന്‍മാര്‍ ദൗത്യം തിരിച്ചറിയണമെന്ന് പി ടി എ റഹീം എം എല്‍ എ. സമൂഹത്തില്‍ കലയുടേയും സാഹിത്യത്തിന്റേയും പേരില്‍ അറിയപ്പെടുന്നവര്‍ അശ്ലീലതയുടെ പ്രചാരകരും അസാംസ്‌കാരികതയുടെ സ്ഥാനപതികളുമായി മാറിയിരിക്കുന്നു.
പഴയകാലത്ത് സാംസ്‌കാരിക പ്രവര്‍ത്തകര്‍ സാധ്യമാക്കിയത് തങ്ങള്‍ക്ക് നേടാന്‍ കഴിയാതെ പോവുന്നത് എന്തുകൊണ്ടാണെന്ന് അവര്‍ ചിന്തിക്കണമെന്നും റഹീം പറഞ്ഞു. എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവിന്റെ ഭാഗമായി കാരന്തൂര്‍ മര്‍കസില്‍ നടന്ന സാംസ്‌കാരിക സായാഹ്നം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇബ്‌റാഹീം സഖാഫി താത്തൂര്‍ അദ്ധ്യക്ഷത വഹിച്ചു. പി വി അഹമ്മദ് കബീര്‍ വിഷയാവതരണം നടത്തി.
കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം പി അശോകന്‍, ഖാലിദ് കിളിമുണ്ട, എന്‍ അലി അബ്ദുല്ല, കരീം കക്കാട്, ശക്കൂര്‍ സഖാഫി വെണ്ണക്കോട്, പി ടി സി മുഹമ്മദലി മാസ്റ്റര്‍, ബശീര്‍ സഖാഫി കൈപ്പുറം, എം ടി ശിഹാബുദ്ധീന്‍ സഖാഫി, അക്ബര്‍ സ്വാദിഖ് ബേസ്‌ലൈന്‍ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here