കോട്ടയത്ത് സ്വര്‍ണക്കടയില്‍ വന്‍ കവര്‍ച്ച

Posted on: August 27, 2015 6:59 pm | Last updated: August 27, 2015 at 6:59 pm
SHARE

goldകോട്ടയം: കോട്ടയം നഗരത്തിലെ സ്വര്‍ണക്കടയില്‍ നിന്നും ഒന്നരക്കിലോ സ്വര്‍ണം കവര്‍ന്നു. കോട്ടയം മുന്‍സിപ്പല്‍ കോംപ്ലക്‌സില്‍ പഴയ സ്വര്‍ണം വാങ്ങി വില്‍ക്കുന്ന ‘അരുണ്‍ മരിയ’ എന്ന കടയില്‍ നിന്നാണ് സ്വര്‍ണം കവര്‍ന്നത്.

ഉച്ചകഴിഞ്ഞ് 2.30 തോടെ ആയിരുന്നു സംഭവം. യാചകനെന്ന വ്യാജേന കടയിലെത്തിയയാള്‍ സ്വര്‍ണവുമായി കടന്നുകളയുകയായിരുന്നു. ഏകദേശം 35 ലക്ഷം വിലവരുന്ന സ്വര്‍ണമാണ് കവര്‍ച്ചചെയ്യപ്പെട്ടതെന്ന് ഉടമകള്‍ പറയുന്നു.