സാനിയ മിര്‍സയുടെ ഖേല്‍രത്‌ന പുരസ്‌കാരം കോടതി സ്റ്റേ ചെയ്തു

Posted on: August 26, 2015 4:22 pm | Last updated: August 26, 2015 at 6:29 pm
SHARE

ബംഗളൂരു: ടെന്നിസ് താരം സാനിയ മിര്‍സയ്ക്ക് പ്രഖ്യാപിച്ചിരുന്ന ഖേല്‍രത്‌ന പുരസ്‌കാരം കര്‍ണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. പാരാലിമ്പ്യന്‍ എച്ച്.എന്‍.ഗിരിഷ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ തീരുമാനം.

2012-ലെ ലണ്ടന്‍ പാരാലിംപിക്‌സില്‍ വെള്ളി മെഡല്‍ ജേതാവായ തനിക്കും രാജ്യത്തെ പരമോന്നത കായിക ബഹുമതിക്ക് അര്‍ഹതയുണ്ടെന്നും അതിനാല്‍ സാനിയയുടെ പുരസ്‌കാരം സ്റ്റേ ചെയ്യണമെന്നുമായിരുന്നു ഗിരിഷയുടെ ആവശ്യം. ഹര്‍ജി അംഗീകരിച്ച കോടതി വിഷയത്തില്‍ നിലപാട് അറിയിക്കാന്‍ കേന്ദ്ര കായിക മന്ത്രാലയത്തോടും നിര്‍ദ്ദേശിച്ചു.

ടെന്നിസ് ഡബിള്‍സ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള സാനിയയുടെ സമീപകാലത്തെ മികച്ച പ്രകടനമാണ് ഖേല്‍രത്‌ന പുരസ്‌കാരത്തിന് അര്‍ഹയാക്കിയിരുന്നത്.