Connect with us

Kerala

നിലവിളക്ക് കൊളുത്തുന്നത് അനിസ്‌ലാമികം:സമസ്ത

Published

|

Last Updated

കോഴിക്കോട്: നിലവിളക്ക് ഇസ്‌ലാമിക സംസ്‌കാരമല്ലെന്നും ബഹുമാനാദരവോടെ ആചാരമെന്ന നിലക്ക് നിലവിളക്ക് തെളിക്കുന്നത് അനുവദനീയമല്ലെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ വ്യക്തമാക്കി. വെളിച്ചം ലഭിക്കാന്‍ ആധുനികവും പുരാതനവുമായ ഏത് വിളക്കുകളും കത്തിക്കുന്നതിന് വിരോധമില്ലാത്തതും അതേസമയം ദീപാരാധനയും അഗ്നിയാദരവും ഇസ്‌ലാമികമായി പാടില്ലാത്തതും ഉദ്ഘാടന വേളകളിലും മറ്റും ആദരപൂര്‍വം ദ്വീപം കൊളുത്തുന്ന ആചാരം മുസ്‌ലിംകള്‍ നടപ്പാക്കുന്നത് ശരിയല്ലെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ പ്രസ്താവനയില്‍ വ്യക്തമാക്കി. സമസ്തയുടെ വളര്‍ച്ചയും ശക്തിയും മുശാവറ അംഗങ്ങളുടെ ഐക്യവും ഏകാഭിപ്രായവുമാണ്. മുശാവറ എടുക്കുന്ന ഏത് തീരുമാനവും ഐക്യകണ്‌േഠനയുള്ളതാണ്. ഈയിടെ ചിലരുമായി ബന്ധപ്പെട്ട് വന്ന വാക്കുകളിലും പ്രവര്‍ത്തനങ്ങളിലും ശരീഅത്തിന് വിരുദ്ധമായത് ബോധ്യപ്പെട്ടതിനാല്‍ അവരുമായി വിട്ടു നില്‍ക്കണമെന്ന മുശാവറ തീരുമാനത്തെ ചിലര്‍ ഏകപക്ഷീയ തീരുമാനമെന്നും സമസ്തയില്‍ അതിന്റെ പേരില്‍ അഭിപ്രായ വ്യത്യസമുണ്ടെന്നും പ്രചരിപ്പിക്കുന്നത് ശുദ്ധ കളവാണ്. അതില്‍ പ്രവര്‍ത്തകര്‍ വഞ്ചിതരാകരുതെന്നും മുശാവറ വ്യക്തമാക്കി.
പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. പി ടി കുഞ്ഞമ്മു മുസ്‌ലിയാര്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, സയ്യിദ് അലി ബാഫഖി, സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, സയ്യിദ് ളീയാഉല്‍ മുസ്ഥഫ മാട്ടൂല്‍, പി എം അബ്ബാസ് മുസ്‌ലിയാര്‍ മഞ്ഞനാടി, പി ഹസ്സന്‍ മുസ്‌ലിയാര്‍ വയനാട്, കോടമ്പുഴ ബാവ മുസ്‌ലിയാര്‍, കെ ഹുസൈന്‍ മുസ്‌ലിയാര്‍ പടനിലം, കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, കെ പി മുഹമ്മദ് മുസ്‌ലിയാര്‍, പൊന്മള മുഹ്‌യുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍, വി പി എം ഫൈസി വില്ല്യാപ്പള്ളി, പി വി മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ താഴപ്ര, ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഇസ്സുദ്ദീന്‍ കാമില്‍ സഖാഫി, അബ്ദുര്‍റഹ്മാന്‍ ഫൈസി വണ്ടൂര്‍, പി ഹംസ മുസ്‌ലിയാര്‍ മഞ്ഞപ്പറ്റ, അബ്ദുല്ല മുസ്‌ലിയാര്‍ താനാളൂര്‍, തെന്നല അബൂഹനീഫല്‍ ഫൈസി, മുഖ്താര്‍ ഹസ്‌റത്ത് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. എ പി മുഹമ്മദ് മുസ്‌ലിയാര്‍ സ്വാഗതവും പേരോട് അബ്ദുറഹ്മാന്‍ സഖാഫി നന്ദിയും പറഞ്ഞു.

Latest