Connect with us

National

രാഷ്ട്രീയ പാര്‍ട്ടികള്‍ വിവരാവകാശ നിയമത്തിന് കീഴില്‍ വരില്ലെന്ന് കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ വിവരാവകാശ നിയമത്തിന് കീഴില്‍ വരില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതുസ്ഥാപനങ്ങളല്ല. ഭരണഘടനയുടേയോ പാര്‍ലിമെന്റിന്റെയോ ഏതെങ്കിലും നിയമത്തിന്റെ അടിസ്ഥാനത്തിലല്ല അവ നിര്‍മിച്ചത്. രാഷ്ട്രീയ പാര്‍ട്ടികളെ പൊതുസ്ഥാപനമായോ സംവിധാനമായോ കണക്കാക്കാന്‍ സാധിക്കില്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

രാഷ്ട്രിയ പാര്‍ട്ടികളെ വിവരാവകാശ നിയമത്തിന് കീഴില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഒരു എന്‍ ജി ഒ ആണ് കോടതിയെ സമീപിച്ചത്. ഈ ഹരജി പരിഗണിച്ചപ്പോഴാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.