ഇന്ത്യയുമായുള്ള ചര്‍ച്ചക്ക് ഉപാധി വെച്ചിട്ടില്ലെന്ന് പാക്കിസ്ഥാന്‍

Posted on: August 22, 2015 2:43 pm | Last updated: August 23, 2015 at 9:59 am
SHARE

sartaj-azizഇസ്‌ലാമാബാദ്: ഇന്ത്യയുമായുള്ള ചര്‍ച്ച്ക്ക് ഒരു ഉപാധിയും വെച്ചിട്ടില്ലെന്ന് പാക്കിസ്ഥാന്‍. പാക് ദേശീയ ഉപദേഷ്ടാവ് സര്‍താജ് അസീസാണ് ഇക്കാര്യം അറിയിച്ചത്. ചര്‍ച്ച വേണമോയെന്ന് ഇന്ത്യക്കു തീരുമാനിക്കാം. ഇന്ത്യക്കും പാക്കിസ്ഥാനുമിടയില്‍ ചര്‍ച്ച ചെയ്യേണ്ട മുഖ്യവിഷയം കാശ്മീര്‍ തന്നെയാണെന്നും അസീസ് പറഞ്ഞു.

പാക്കിസ്ഥാന്‍ ചര്‍ച്ചക്ക് ക്ഷണിച്ച ഹുറിയത്ത് നേതാക്കളുടെ അറസ്റ്റില്‍ ആശങ്കയുണ്ട. ഹുറിയത്ത് നോതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ നിന്നും പിന്നോട്ടില്ലെന്നും ചര്‍ച്ചകള്‍ക്കായി ഞായറാഴ്ച എത്തുമെന്നും അസീസ് പറഞ്ഞു.

വിഷയത്തില്‍ ഇന്ത്യ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. വൈകുന്നേരം വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.