നവീന പ്രസ്ഥാനങ്ങള്‍ സാഹിത്യത്തെ മറക്കുന്നു: തോപ്പില്‍ മുഹമ്മദ് മീരാന്‍

Posted on: August 22, 2015 10:01 am | Last updated: August 22, 2015 at 10:01 am
SHARE

Thoppil Muhammed meeran Ulgadanam cheyyunnu copyപുത്തനത്താണി: നവീന പ്രസ്ഥാനങ്ങളെല്ലാം കലാ-സാഹിത്യങ്ങളെ മറന്നതായി പ്രമുഖ തമിഴ് സാഹിത്യകാരനും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ തോപ്പില്‍ മുഹമ്മദ് മീരാന്‍.
എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിരവധി സാഹിത്യ സൃഷ്ടകളുടെ പിറവിക്ക് മുസ് ലിംകളുടെ മാലപ്പാട്ടുകള്‍ കാരണമായിട്ടുണ്ട്. മഞ്ഞക്കുളം മാലയാണ് ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം രചിക്കാന്‍ ഹേതുവായതെന്നും അദ്ദേഹം പറഞ്ഞു. മാലകളുടെ മഹത്വവും പ്രാധാന്യവും പുറംലോകത്തെ അറിയിക്കേണ്ടതുണ്ട്. മുസ് ലിം സമുദായം ഇനിയും പുരോഗത പ്രാപിക്കേണ്ടതുണ്ട്. ചരിത്രകാരന്‍മാരുടെ കുറവ് സമൂഹത്തിലുണ്ടായി കൊണ്ടിരിക്കുന്നു.
ഇതിന് മാറ്റം വേണം. മികച്ച നിയമജ്ഞരും ഭാഷാ പണ്ഡിതരുമെല്ലാം ഉയര്‍ന്ന് വരണം.മലപ്പുറത്തുണ്ടായിട്ടുള്ള വിദ്യാഭ്യാസ പുരോഗതിക്ക് അടിസ്ഥാനം പണ്ഡിതരാണെന്നും അദ്ദേഹം പറഞ്ഞു. എസ് എസ് എഫ് സംസ്ഥാന ്പ്രസിഡന്റ് എന്‍ വി അബ്ദുര്‍റസാഖ് സഖാഫി സന്ദേശ പ്രഭാഷണം നടത്തി. എം എല്‍ എമാരായ കെ ടി ജലീല്‍, പി ശ്രീരാമകൃഷ്ണന്‍, അബൂഹനീഫല്‍ ഫൈസി തെന്നല, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, എസ് എ്‌സ് എഫ് ജി്ല്ലാ സെക്രട്ടറി എം അബ്ദുര്‍റഹ്മാന്‍, പ്രസിഡന്റ് ദുല്‍ഫുഖാറലി, പി കെ അബ്ദുസമദ് പ്രസംഗിച്ചു. രണ്ടത്താണി നുസ്‌റത് ദഅവാ കോളജ് പ്രസിദ്ധീകരിച്ച സാഹിത്യോത്സവ് സപ്ലിമെന്റ് സര്‍ഗ വല്ലരിയുടെ പ്രകാശനം കെ ടി ജലീല്‍ എം എല്‍ എ നിര്‍വഹിച്ചു. എന്‍ എം സ്വാദിഖ് സഖാഫി, എം മുഹമ്മദ് സ്വാദിഖ്, സയ്യിദ് ഹുസൈന്‍ ജമലുല്ലൈലി അസ്സഖാഫ്, മുസ്തഫ കോഡൂര്‍, അബൂബക്കര്‍ ശര്‍വാനി, ഒ കെ അബ്ദുര്‍റശീദ് മുസ്‌ലിയാര്‍, അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല സംബന്ധിച്ചു.