വിസ്ഡം സിവില്‍ സര്‍വ്വീസ് അക്കാദമി പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു

Posted on: August 20, 2015 3:20 pm | Last updated: August 20, 2015 at 3:27 pm
SHARE

wisdom

കോഴിക്കോട് : വിസ്ഡം എഡുക്കേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ (ണഋഎക) യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിസ്ഡം സിവില്‍ സര്‍വ്വീസ് അക്കാദമി നടത്തി വരുന്ന സിവില്‍ സര്‍വ്വീസ് ഓറിയന്റേഷന്‍ പ്രോഗ്രാമിന്റെ 2015 – 2016 വര്‍ഷത്തേക്കുള്ള കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി കോഴ്‌സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനം. പ്രിലിമിനറി, മെയിന്‍സ്, ഇന്റര്‍വ്യൂ തുടങ്ങിയ സിവില്‍ സര്‍വ്വീസ് പരീക്ഷകളുടെ മുഴുവന്‍ ഘട്ടങ്ങളിലേക്കുമുള്ള പരിശീലനം ഉള്‍പ്പെടുന്നതാണ് കോഴ്‌സ്. ശനി, ഞായര്‍ ഉള്‍പ്പെടെയുള്ള ദിവസങ്ങളില്‍ നോണ്‍ റെസിഡന്‍ഷ്യല്‍ രീതിയിലാണ് പരിശീലനം. കോഴിക്കോട്, മലപ്പുറം എന്നീ കേന്ദ്രങ്ങളില്‍ 2015 സപ്തംബര്‍ 12ന് ക്ലാസ്സ് ആരംഭിക്കും. അപേക്ഷാഫീസ് 100 രൂപ. ംംം.ംശറെീാരമെ.ശി എന്ന സൈറ്റില്‍ നിന്നും അപേക്ഷാ ഫോം ലഭിക്കുന്നതാണ്. അപേക്ഷിക്കാനുള്ള അവസാന തിയ്യതി 2015 ആഗസ്ത് 30. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 8281149326, 9961786500

LEAVE A REPLY

Please enter your comment!
Please enter your name here