Connect with us

National

സഞ്ജയ് ഭട്ടിന്റെ ഐ പി എസ് പദവി റദ്ദാക്കി

Published

|

Last Updated

ന്യൂഡല്‍ഹി: 2002ലെ വംശഹത്യാ കേസില്‍ ഗുജറാത്ത് സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കുന്ന സത്യവാങ്മൂലം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പോലീസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റെ ഐ പി എസ് പദവി കേന്ദ്ര സര്‍ക്കാര്‍ റദ്ദ് ചെയ്തു. ഇത് സംബന്ധിച്ച സന്ദേശം തനിക്ക് ലഭിച്ചതായി സഞ്ജീവ് ഭട്ട് സ്ഥിരീകരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഈ നടപടി ചോദ്യം ചെയ്യുന്നതിനെ കുറിച്ച് താന്‍ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കലാപകാലത്ത് മുഖ്യമന്ത്രിയായിരുന്നു നരേന്ദ്രമോദിയെയടക്കം പ്രതിക്കൂട്ടിലാകുന്ന സത്യവാങ്മൂലയായിരുന്നു സഞ്ജയ് ഭട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്. 59 പേരുടെ മരണത്തിനിടയാക്കിയ സബര്‍മതി എക്‌സ്പ്രസിന് തീവെച്ച സംഭവത്തോട് പ്രതികാരം ചെയ്യാന്‍ ഹിന്ദുക്കളെ അനുവദിക്കണമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയ യോഗത്തില്‍ താനും പങ്കെടുത്തിരുന്നു എന്ന് സത്യവാങ്മൂലത്തില്‍ ഭട്ട് വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് അദ്ദേഹത്തെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

Latest