ചികിത്സാ സഹായം തേടുന്നു

Posted on: August 19, 2015 6:42 pm | Last updated: August 19, 2015 at 6:42 pm
SHARE

muhammadaliകോഴിക്കോട്: വൃക്കരോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ചാത്തമംഗലം ഗ്രാമപഞ്ചായത്ത് അരയങ്കോട് അയ്യപ്പംകുളങ്ങര മുഹമ്മദാലി ചികിത്സാ സഹായം തേടുന്നു. സ്ഥിരം ജോലിയോ വരുമാനമോ ഇല്ലാത്ത ഇദ്ദേഹം വല്ലപ്പോഴും ലഭിക്കുന്ന കൂലിപ്പണിയിലൂടെയാണ് വിദ്യാര്‍ഥികളായ നാല് മക്കളുള്‍പ്പെടെ ആറംഗ കുടുംബത്തെ പോറ്റിയിരുന്നത്. . രണ്ട് വൃക്കളും തകരാറിലായ മുഹമ്മദാലിയുടെ ഒരു വൃക്ക ശസ്ത്രക്രിയയിലൂടെ ഒഴിവാക്കണമെന്നും തുടര്‍ന്ന് ഡയാലിസിസും വൃക്കമാറ്റിവെക്കലും നടത്തേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതിനായി ഭീമമായ തുക തന്നെ വേണം. ഈ സാഹചര്യത്തില്‍ നാട്ടുകാര്‍ അയ്യപ്പംകുളങ്ങര മുഹമ്മദാലി ചികിത്സാ സഹായ കമ്മിറ്റി രൂപവത്കരിച്ച് പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നു. ടി കെ അഹമ്മദ് (പ്രസി.), വി കെ കുഞ്ഞിരായിന്‍ (ജന. സെക്ര.), കളത്തില്‍ അബ്ദുല്‍ കരീം (ട്രഷ.) എന്നിവര്‍ ഭാരവാഹികളാണ്. കമ്മിറ്റിയുടെ പേരില്‍ യൂക്കോ ബേങ്കിന്റെ മാവൂര്‍ ശാഖയില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. A/C No. SB 01730110112366 IFS CODE UCBA0000173. ഫോണ്‍: 9446328418, 8113843557, 9847084427.